ഐ.ഒ.സി 3.06 ശതമാനം ഓഹരികള്‍ തിരികെ വാങ്ങും

ഐ.ഒ.സി 3.06 ശതമാനം ഓഹരികള്‍ തിരികെ വാങ്ങും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി) ഓഹരിയൊന്നിന് 149 രൂപ വീതം നല്‍കി 3.06 ശതമാനം ഇക്വിറ്റി ഓഹരികള്‍ തിരികെ വാങ്ങും. 4,435 കോടി രൂപയില്‍ കവിയാതെ, 29.76 കോടി ഓഹരികള്‍ നിക്ഷേപകരില്‍ നിന്ന് തിരികെ വാങ്ങാനാണ് കഴിഞ്ഞദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്. 201819 വര്‍ഷത്തേക്കായി പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 6.75 രൂപവീതം ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close