ആഗോള ഭീമന്‍മാര്‍ ഇന്ത്യയില്‍ സ്‌റ്റോറുകള്‍ തുറക്കുന്നു

ആഗോള ഭീമന്‍മാര്‍ ഇന്ത്യയില്‍ സ്‌റ്റോറുകള്‍ തുറക്കുന്നു

അമ്പതോളം ആഗോള റീട്ടെയില്‍ വമ്പന്‍മാര്‍ ഇന്ത്യയില്‍ ഔട്ട് ലെറ്റുകള്‍ തുറക്കുന്നു. ഫ്രാഞ്ചൈസി ഇന്ത്യ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം രാജ്യവ്യാപകമായി 3000ത്തോളം സ്‌റ്റോറുകളാണ് തുറക്കുന്നത്. കോറെസ്, മിഗാട്ടോ, എവിസു, വാള്‍സ്ട്രീറ്റ് ഇംഗ്ലീഷ്, പാസ്ത മാനിയ, ലഷ് അഡിക് ഷന്‍, മെല്‍റ്റിങ് പോട്ട്, യോഗര്‍ട്ട് ലാബ്, മോണാലിസ തുടങ്ങിയ സ്ഥാപനങ്ങളാണ് ഇന്ത്യയിലെത്തുന്നത്. യു.എസ്, സിംഗപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ് സ്ഥാപനങ്ങള്‍. 300 മുതല്‍ 500വരെ മില്യണ്‍ ഡോളറാണ് ഇവ നിക്ഷേപിക്കുന്നത്. രാജ്യത്തിന്റെ അതിവേഗ വികസനം, വര്‍ധിച്ച ഉപഭോഗം, നഗരമേഖലകളിലെ ജനസംഖ്യാവര്‍ധന തുടങ്ങിയവയാണ് ആഗോള ഭീമന്മാരെ ഇന്ത്യയിലേ്ക്കാകര്‍ഷിക്കുന്നതത്രെ.

 

Post Your Comments Here ( Click here for malayalam )
Press Esc to close