ഇനി ഇന്റര്‍ലോക്കിംഗ് ബ്രിക്‌സ് വീടുകളും

ഇനി ഇന്റര്‍ലോക്കിംഗ് ബ്രിക്‌സ് വീടുകളും

അളക ഖാനം
വീട് എന്നത് സ്വപ്‌നമാണ്… ഇക്കാലത്ത് പ്രത്യേകിച്ചും. ഭാരിച്ച നിര്‍മാണ ചെലവാണ് പലര്‍ക്കും വീടെന്നത് സ്വപ്‌നമായി അവശേഷിക്കാന്‍ കാരണം. ഇതിന് പരിഹാരമാവുകയാണ് ഇന്റര്‍ലോക്കിംഗ് ബ്രിക്‌സുകള്‍ ഉപയോഗിച്ചുള്ള ചെലവ് കുറഞ്ഞ വീടുകള്‍. കല്ലുകള്‍ക്ക് പകമാണ് ഇവ ഉപയോഗിക്കുന്നത്. ഒരു കല്ലിന് 35 രൂപ ഈടാക്കുന്ന ഇക്കാലത്ത് ചെലവ് കുറഞ്ഞ ഇന്റര്‍ലോക്കിംഗ് ബ്രിക്‌സുകള്‍ അനുഗ്രഹമാവുകയാണ്.
സാധാരണയായി രണ്ട് തരത്തിലാണ് ഇന്റര്‍ ലോക്കിംഗ് ബ്രിക്‌സുകള്‍ നിര്‍മിയ്ക്കുന്നത്. മണ്ണും സിമന്റും മിക്‌സ് ചെയ്ത് ഹൈഡ്രോളിക് പ്രസ്സില്‍വെച്ച് അമര്‍ത്തി നിര്‍മ്മിയ്ക്കുന്നവയാണ് മഡ് ഇന്റര്‍ ലോക്കിംഗ് ബ്രിക്‌സുകള്‍. ഇവക്ക് ഏകദേശം 25 രൂപയാണ് വില.
എംസാന്റ് വേസ്റ്റ്, ക്രഷര്‍ പൊടി, സിമന്റ് തുടങ്ങിയവ മിക്‌സ് ചെയ്ത് നിര്‍മിക്കുന്നവയാണ് സിമന്റ് ഇന്റര്‍ ലോക്കിംഗ് ബ്രിക്‌സുകള്‍.
വളരെ വേഗത്തില്‍ വീടിന്റെ പണി തീര്‍ക്കാന്‍ ഇന്റര്‍ ലോക്കിംഗ് ബ്രിക്‌സുകള്‍ സഹായിക്കും. മഡ് ഇന്റര്‍ ലോക്കിംഗ് ബ്രിക്‌സുകള്‍ ഉപയോഗിക്കുന്നത് വീടിനകത്തെ ചൂട് കുറയ്ക്കാന്‍ സഹായിക്കും. പെയിന്റിംഗ് ആവശ്യമില്ലാത്തതിനാല്‍ പെയിന്റ് വാങ്ങാനും മറ്റുമുള്ള ചെലവുകള്‍ കുറയും എന്നതും ഇന്റര്‍ ലോക്കിംഗ് ബ്രിക്‌സുകളുടെ മേന്മയാണ്. രണ്ട് നില വീടുകള്‍ക്ക് ഇന്റര്‍ ലോക്കിംഗ് ബ്രിക്‌സുകള്‍ അനുയോജ്യമല്ല. മഴ നനഞ്ഞാല്‍ നിറം മാറുമെന്നതിനാല്‍ ഇന്റര്‍ ലോക്കിംഗ് ബ്രിക്‌സുകള്‍ മുഴുവനായി പ്ലാസ്റ്റര്‍ ചെയ്യുന്നത് നല്ലതാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close