ചെറു നിക്ഷേപങ്ങളുടെ പലിശ വര്‍ധിപ്പിക്കുന്നു

ചെറു നിക്ഷേപങ്ങളുടെ പലിശ വര്‍ധിപ്പിക്കുന്നു

വിഷ്ണു പ്രതാപ്
ആര്‍ബിഐ നിരക്ക് വര്‍ധിപ്പിച്ചതോടെ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് താമസിയാതെ കൂട്ടിയേക്കും.
എന്‍എസ്‌സി, കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകള്‍, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം, പിപിഎഫ്, സുകന്യ സമൃദ്ധി തുടങ്ങിയവയുടെ പലിശയാണ് വര്‍ധിക്കുക.
വിവിധ നിക്ഷേപ പദ്ധതികളുടെ സമാന കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായനിരക്കുമായി ബന്ധപ്പെടുത്തിയാണ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിച്ചുവരുന്നത്.
ബോണ്ടില്‍നിന്നുള്ള ആദായത്തില്‍ വര്‍ധനയുണ്ടായിട്ടും ഏപ്രില്‍ജൂണ്‍ പാദത്തില്‍ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കൂട്ടിയിരുന്നില്ല. അടുത്ത പാദത്തില്‍ പലിശ 10 മുതല്‍ 20 ബേസിസ് പോയന്റുവരെ വര്‍ധിപ്പിച്ചേക്കുമെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍.
ആര്‍ബിഐ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനുമുമ്പേ രാജ്യത്തെ പൊതുമേഖലസ്വകാര്യ ബാങ്കുകള്‍ നിക്ഷേപ പലിശ വര്‍ധിപ്പിച്ചുതുടങ്ങി. സ്ഥിര നിക്ഷേപ പദ്ധതികള്‍ക്കും റിക്കറിങ് ഡെപ്പോസിറ്റുകള്‍ക്കും ഇത് ബാധകമാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close