മെല്‍ബണില്‍ മലയാള പുസ്തക പ്രകാശനം

മെല്‍ബണില്‍ മലയാള പുസ്തക പ്രകാശനം

അളക ഖാനം-
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ മലയാളി കുടിയേറ്റ ചരിത്രത്തിലേക്ക് രചനകളുടെ കൈ ഒപ്പുമായി നാല് മലയാള പുസ്തകങ്ങള്‍ ഇടം പിടിക്കുന്നു. നവംമ്പര്‍ 17 ന് മെല്‍ബണില്‍ പ്രഫ. എം.എന്‍. കാരശേരി മുഖ്യാതിഥി!യായി പങ്കെടുക്കുന്ന ചടങ്ങില്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.
കഴിഞ്ഞ വര്‍ഷം എം.എന്‍ കാരശ്ശേരി ഓസ്‌ട്രേലിയന്‍ മലയാളി വേദികളില്‍ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരം (എം.എന്‍ .കാരശേരിയുടെ ഓസ്‌ട്രേലിയന്‍ പ്രഭാഷണങ്ങള്‍ എഡിറ്റര്‍ സന്തോഷ് ജോസഫ്), ബെനില അമ്പികയുടെ ‘ആന്തര്‍ മുഖിയുടെ ഭാവഗീതങ്ങള്‍’ എന്ന കവിതാ സമാഹാരം , ജോണി മറ്റത്തിന്റെ ‘പാവം പാപ്പചന്‍’ എന്ന നര്‍മ രചനകളുടെ സമാഹാരം ആനന്ദ് ആന്റണിയുടെ ‘വിശ്വാസം അതല്ലേ എല്ലാം’ എന്ന ലേഖന സമാഹാരം എന്നീ പുസ്തകങ്ങളും ഡോ.കെ.വി.തോമസിന്റെ നാടു നഷ്ടപെട്ടവന്റെ ഓര്‍മകുറിപ്പുകള്‍ എന്ന പുസ്തകവുമാണ് പ്രകാശനം ചെയ്യുക. മെല്‍ബണ്‍ തൂലികാ സാഹിത്യ വേദി ആദ്യമായി പ്രസിദ്ധപ്പെടുത്തുന്ന വാര്‍ഷികപതിപ്പും ചടങ്ങില്‍ പുറത്തിറക്കും .
ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാഹിത്യ വേദികളുടെ ഉപരി സംഘടനയായ ഓസ്‌ട്രേലിയന്‍ മലയാളി ലിറ്ററി അസോസിയേഷന്റെ ( അം ല) ആഭിമുഖ്യത്തിലാണ് പുസ്തക പ്രസിദ്ധീകരണ പ്രവര്‍ത്തങ്ങള്‍ ആസൂത്രണം ചെയ്തത്.
ബ്രിസ്‌ബെനിലെ പുലരി സാംസ്‌കാരിക വേദി, അഡ് ലൈഡിലെ കേളി, കാന്‍ബറയിലെ സംസ്‌കൃതി, സിഡ്‌നി സാഹിത്യ വേദി, മെല്‍ബണിലെ തൂലിക സാഹിത്യ വേദി, സിഡ്‌നിയിലെ കേരള നാദം എന്നീ കൂട്ടായ്മകളാണ് സാഹിത്യ പ്രവര്‍ത്തനങ്ങളിലെ പങ്കാളികള്‍ .
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് പബ്ലിക്കയും പൂര്‍ണപബ്ലിഷേഴ്‌സും ആണ് പുസ്തകങ്ങളുടെ പ്രസാധകര്‍.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES