അഞ്ചാം പനി പ്രതിരോധ കുത്തിവെപ് രണ്ടാം ഘട്ടത്തിന് തുടക്കം

അഞ്ചാം പനി പ്രതിരോധ കുത്തിവെപ് രണ്ടാം ഘട്ടത്തിന് തുടക്കം

 

മസ്‌ക്കറ്റ്: രാജ്യവ്യാപകമായി അഞ്ചാം പനി പ്രതിരോധ കുത്തിവെപ് കാമ്പയിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങി ആരോഗ്യമന്ത്രാലയം. സെപ്റ്റംബര്‍ 10 മുതല്‍ 16 വരെയാണ് കാമ്പയിന്‍ ഉണ്ടാവുകയെന്ന് ഹെല്‍ത്ത് അഫേഴ്‌സ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഹോസ്‌നി വ്യക്തമാക്കി. മസ്‌ക്കറ്റ് അടക്കം മറ്റു ഗവര്‍ണറേറ്റുകളില്‍ രണ്ടാം ഘട്ടത്തില്‍ കുത്തിവെപ് നടത്തും. ഇരുപതു മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ കുത്തിവയ്പ് എടുക്കണമെന്നാണ് നിര്‍ദ്ദേശം. ആദ്യഘട്ടത്തില്‍ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലാണ് കുത്തിവെപ് നടത്തുക. അഞ്ചാംപനി, മുണ്ടിവീക്കം തുടങ്ങിയ രോഗങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം കാംപയിന് തുടക്കം കുറിച്ചത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close