‘ഇനിയൊന്നു പാടൂ ഹൃദയമേ’ പ്രകാശനം ചെയ്തു

‘ഇനിയൊന്നു പാടൂ ഹൃദയമേ’ പ്രകാശനം ചെയ്തു

അജയ് തുണ്ടത്തില്‍
കേരളം പാടിപ്പതിഞ്ഞ സൂപ്പര്‍ഹിറ്റ് ചലച്ചിത്ര ഗാനപ്പിറവിയുടെ പശ്ചാത്തലം വിവരിക്കുന്ന ലേഖനങ്ങളുടെ സമാഹാരമായ ‘ഇനിയൊന്നു പാടൂ ഹൃദയമേ’ എന്ന പുസ്തകം ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ ചലച്ചിത്ര നടന്‍ ജയസൂര്യയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. വെള്ളിനക്ഷത്രം സിനിമാവാരികയില്‍ ജോയിന്റ് എഡിറ്റര്‍ ബീനാ രഞ്ജിനി തുടര്‍ച്ചയായി എഴുതിയ ‘പാട്ടുകളുടെ കഥ’ എന്ന പംക്തിയില്‍ നിന്നും തിരഞ്ഞെടുത്ത ഗാനങ്ങളുടെ മേക്കിംഗ് വിശേഷങ്ങളുടെ ഈ സമാഹാരം, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘമാണ് പ്രസിദ്ധീകരിച്ചത്. പൊല്‍ത്തിങ്കള്‍ക്കല, എന്‍മന്ദഹാസം, ഉജ്ജയിനിയിലെ ഗായിക, ചന്ദനമണിവാതില്‍, ലക്ഷാര്‍ച്ചന കണ്ട് തുടങ്ങി 36 ഗാനങ്ങളുടെ പിറവിവിശേഷങ്ങള്‍ ഈ കൃതിയില്‍ ബീനാരഞ്ജിനി വിവരിക്കുന്നുണ്ട്. വില 260 രൂപ.

 

Post Your Comments Here ( Click here for malayalam )
Press Esc to close