നാണയപ്പെരുപ്പം ഇന്ത്യക്ക് ഭീഷണിയാവുമോ?

നാണയപ്പെരുപ്പം ഇന്ത്യക്ക് ഭീഷണിയാവുമോ?

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണിലെ ജി.ഡി.പി വളര്‍ച്ചാക്കണക്ക് കേന്ദ്രസര്‍ക്കാര്‍ ഈമാസം 31ന് പുറത്തുവിടാനിരിക്കേ, വളര്‍ച്ചയെ സ്വാധീനിക്കുന്ന സുപ്രധാനമേഖലകള്‍ കാഴ്ചവയ്ക്കുന്നത് സമ്മിശ്ര പ്രകടനം. റീട്ടെയില്‍ നാണയപ്പെരുപ്പം 6.5 ശതമാനത്തിനുമേല്‍ തുടരുന്നതാണ് പ്രധാന ആശങ്ക. നാണയപ്പെരുപ്പം 2-6 ശതമാനത്തിനുള്ളില്‍ നിലനില്‍ക്കുന്നതാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് അഭിമ്യം.

നാണയപ്പെരുപ്പം ഉയര്‍ന്നതോടെ പര്‍ച്ചേസ് ചെലവുകളും വായ്പാ ബാദ്ധ്യതകളും കൂടിയത് കമ്പനികളെ തളര്‍ത്തുന്നതാണ് തിരിച്ചടി. കഴിഞ്ഞദിവസം ബ്ളൂംബെര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്‌കോര്‍ 5 ആണ്. സമ്പദ്സ്ഥിതി സമ്മിശ്രമെന്ന് ഇതുസൂചിപ്പിക്കുന്നു. സ്‌കോര്‍ അഞ്ചിനുമുകളിലെങ്കില്‍ മികച്ചതും താഴെയെങ്കില്‍ മോശവുമാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close