ഇന്ദ്ര നൂയി ലോകബാങ്കിന്റെ തലപ്പത്തേക്ക്

ഇന്ദ്ര നൂയി ലോകബാങ്കിന്റെ തലപ്പത്തേക്ക്

അളക ഖാനം-
ന്യൂയോര്‍ക്ക്: ഇന്ത്യക്കാരിയും പെപ്‌സികോ മുന്‍ മേധാവിയുമായ ഇന്ദ്ര നൂയി ലോകബാങ്കിന്റെ തലപ്പത്തേക്ക് എത്തുമെന്ന് സൂചന. ഇന്ദ്ര നൂയിയെ ലോകബാങ്ക് മേധാവിയായി അമേരിക്ക നോമിനേറ്റ് ചെയ്യുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് നൂയി പെപ്‌സികോയുടെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. 12 വര്‍ഷക്കാലം പെപ്‌സികോയെ നയിച്ചത് അവരായിരുന്നു. നൂയിക്കൊപ്പം ഇവാന്‍ക ട്രംപിന്റെ പേരാണ് ലോകബാങ്ക് മേധാവി സ്ഥാനത്തേക്ക് അമേരിക്ക സജീവമായി പരിഗണിക്കുന്നത്.
അതേസമയം, ലോകബാങ്ക് മേധാവിയാകാന്‍ നൂയി സമ്മതമറിയിച്ചോയെന്ന കാര്യം വ്യക്തമല്ല.
ലോകബാങ്ക് മേധാവി ജിം യങ് കിം അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് പുതിയ പ്രതിസന്ധിക്ക് തുടക്കമായത്. കാലാവധി പൂര്‍ത്തിയാകാന്‍ മൂന്ന് വര്‍ഷം ബാക്കിയിരിക്കെയാണ് കിം രാജിവെച്ചത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close