നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ജപ്പാന്‍മേള

നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ജപ്പാന്‍മേള

ഗായത്രി
കൊച്ചി: സംസ്ഥാനത്ത് കൂടുതല്‍ ജാപ്പനീസ് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഇന്‍ഡോ-ജപ്പാന്‍ ചേംബര്‍ ഒഫ് കൊമേഴ്‌സ് കേരള (ഇന്‍ജാക്ക്) സംഘടിപ്പിക്കുന്ന ജപ്പാന്‍മേള ഡിസംബര്‍ ഒന്നു മുതല്‍ മൂന്നുവരെ കൊച്ചി ലുലുമാളിലും മാരിയറ്റ് ഹോട്ടലിലുമായി നടക്കും. സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭക രംഗത്ത് ചുരുങ്ങിയത് 100 കേരള ജപ്പാന്‍ സംയുക്ത സംരംഭങ്ങള്‍ തുടങ്ങുകയും നിലവിലുള്ള സഹകരണം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.
ജപ്പാന്റെ ഇന്ത്യയിലെ അംബാസഡര്‍ മേള ഉദ്ഘാടനം ചെയ്യാനെത്തുമെന്നാണ് പ്രതീക്ഷ. കേരളത്തിന്റെ ആയുര്‍വേദം, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്‌കെയര്‍ രംഗങ്ങളില്‍ ജാപ്പനീസ് നിക്ഷേപകര്‍ക്ക് താത്പര്യമുണ്ട്. ജപ്പാനില്‍ ‘കേരളമേള’ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ് ടു ബിസിനസ്, ബിസിനസ് ടു കണ്‍സ്യൂമര്‍ സെഷനുകളും ജപ്പാന്റെ ടൂറിസം, വിദ്യാഭ്യാസം, സംസ്‌കാരം, ഭക്ഷ്യവൈവിധ്യം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സെഷനുകളും മേളയിലുണ്ടാകും. ടോക്കിയോ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ 100 ജാപ്പനീസ് സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close