രൂപയുടെ മൂല്യം താഴോട്ട്

രൂപയുടെ മൂല്യം താഴോട്ട്

ഫിദ
കൊച്ചി: രൂപയുടെ മൂല്യം 2017 ഫെബ്രുവരിക്കുശേഷം ഇതാദ്യമായി 67ന് താഴേയ്ക്കു പതിച്ചു. ഈ നില്ക്കുപോയാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70 രൂപയിലേക്കുതാഴുമെന്നും പ്രമുഖര്‍ വിലയിരുത്തുന്നു.
ദിനംപ്രതി രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യമാണുള്ളത്. മുന്‍ദിവസത്തെ ക്ലോസിംഗ് നിലവാരമായ 67.28ല്‍നിന്ന് രാവിലെത്തെ വ്യാപാരത്തില്‍ മൂല്യം 67.36ആയി താഴ്ന്നു. ഡോളറിനെതിരെ 0.12 ശതമാനമാണ് ഇന്നുമാത്രമുണ്ടായ ഇടിവ്.
അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പാണ് രൂപയുടെ മൂല്യത്തെ കാര്യമായി പിടിച്ചുലച്ചത്. രാജ്യത്ത് ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍ ക്രൂഡ് വിലവര്‍ധന കാര്യമായിതന്നെ ബാധിച്ചു.
ഏപ്രില്‍ മുതലുള്ള കണക്കുപരിശോധിക്കുമ്പോള്‍ വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരിഡെറ്റ് വിപണികളില്‍നിന്ന് പിന്‍വാങ്ങുന്നതാണ് കാണുന്നത്. ഏപ്രില്‍ മുതല്‍ ഇതുവരെ 3.85 ബില്യണ്‍ ഡോളറിന്റെ ഓഹരിഡെറ്റ നിക്ഷേപം വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞു. ഇക്കാരണങ്ങളെല്ലാം രൂപയുടെ മൂല്യത്തെ പ്രതിക്ഷമായിതന്നെ ബാധിച്ചുവെന്നുവേണം കരുതാന്‍.
രൂപക്കെതിരെ ഡോളറിന്റെ മൂല്യമുയരുന്നത് രാജ്യത്തെ ഇറക്കുമതിയെ കാര്യമായി ബാധിക്കും. രാജ്യത്തിന് അത്യാവശ്യമുള്ള, അസംസ്‌കൃത എണ്ണ പോലുള്ളവയുടെ ഇറക്കുമതി വെട്ടിച്ചുരുക്കാനാവില്ല. ഇതുമൂല്യം രാജ്യത്തെ ധനക്കമ്മി വര്‍ധിക്കാനിടയാക്കും.
രൂപയുടെ മൂല്യമിടയുന്നതോടെ സ്വാഭാവികമായും എണ്ണവില ഉയരുകയും ഗതാഗത ചെലവ് വര്‍ധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറി തുടങ്ങിയവയുടെ വിലയും ഉയരും. രാജ്യത്തെ പണപ്പെരുപ്പതോത് വീണ്ടും ഉയരാന്‍ ഇത് ഇടയാക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close