ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകളുടെ വില കുറഞ്ഞു

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകളുടെ വില കുറഞ്ഞു

വിഷ്ണു പ്രതാപ്
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ബൈക്കുകളുടെ വില മൂന്ന് ലക്ഷം രൂപ വരെ കുറഞ്ഞു. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ അറിയിച്ചു.
വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഇരുപത്തഞ്ചു ശതമാനം തീരുവ കുറച്ച കേന്ദ്ര നടപടിയുടെ പശ്ചാത്തലത്തിലാണ് മോഡലുകളുടെ വില കുറയ്ക്കാനുള്ള അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം. എന്‍ട്രി ലെവല്‍ സ്‌കൗട്ട് സിക്സ്റ്റി മുതല്‍ റോഡ്മാസ്റ്റര്‍ വരെ നീളുന്നതാണ് രാജ്യത്തെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ നിര.
കമ്പനിയുടെ ഫഌഗ്ഷിപ്പ് മോഡല്‍ ഇന്ത്യന്‍ റോഡ്മാസ്റ്ററില്‍ മൂന്ന് ലക്ഷം രൂപയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. എന്‍ട്രി ലെവല്‍ ക്രൂയിസര്‍ സ്‌കൗട്ട് സിക്സ്റ്റിയുടെ എക്‌സ്‌ഷോറൂം വില ഇനി മുതല്‍ 10.99 ലക്ഷം രൂപയാണ്. നേരത്തെ ഹാര്‍ലി ഡേവിഡ്‌സണും ഡ്യുക്കാട്ടിയും ഇറക്കുമതി മോഡലുകളുടെ വില കുറച്ചിരുന്നു. വരും ദിനങ്ങളില്‍ അപ്രീലിയ, യമഹ, എംവി അഗസ്റ്റ, മോട്ടോ ഗുസ്സി പോലുള്ള കമ്പനികളും മോഡലുകളുടെ വില കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close