ക്രീമിലെയര്‍ പരിധി എട്ടു ലക്ഷമായി വര്‍ധിപ്പിച്ചു

ക്രീമിലെയര്‍ പരിധി എട്ടു ലക്ഷമായി വര്‍ധിപ്പിച്ചു

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും മുന്‍ഗണന ലഭിക്കുന്നതിനുള്ള ക്രീമിലെയര്‍ പരിധി എട്ടു ലക്ഷമായി വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി. ഇനി മുതല്‍ വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപ വരെയുള്ളവര്‍ക്ക് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നേരത്തെ ഇതിന്റെ പരിധി ആറ് ലക്ഷമായിരുന്നു.
1993ല്‍ ഒരു ലക്ഷം രൂപയായിരുന്നു ക്രീമിലെയര്‍ പരിധി. പിന്നീട് മൂന്ന് തവണയായി വര്‍ധിപ്പിച്ചാണ് 2013ല്‍ ആറ് ലക്ഷം വരെ എത്തിയത്. അതാണ് ഇപ്പോള്‍ എട്ടുലക്ഷമാക്കി ഉയര്‍ത്തിയത്. ഒ.ബി.സി വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിനു വേണ്ടിയാണ് ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
ക്രീമിലെയര്‍ പരിധി ഉയര്‍ത്തുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിരുന്നു. ദേശീയ പിന്നാക്ക കമീഷന് ഭരണഘടനാ പദവി നല്‍കണമെന്നാവശ്യപ്പെടുന്ന ബില്‍ സര്‍ക്കാര്‍ പാര്‍ലമന്റില്‍ മുമ്പ് അവതരിപ്പിച്ചിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close