ഗായത്രി-
കൊച്ചി: ഇന്ത്യന്‍ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (ഐ.സി.ഇ.എക്‌സ്) കുരുമുളക് വ്യാപാരം അടുത്തമാസം ആരംഭിക്കും. വിലയില്‍ സുതാര്യത ഉറപ്പാക്കാനും മികച്ച വില ലഭിക്കാനും ഐ.സി.ഇ.എക്‌സിലെ വ്യാപാരം കര്‍ഷകര്‍ക്ക് പ്രയോജനപ്പെടും. കര്‍ഷകര്‍ക്ക് വരും മാസങ്ങളിലെ വില മുന്‍കൂട്ടി കാണാനും കയറ്റുമതിക്കാര്‍ക്ക് മുന്‍കൂട്ടി ഉത്പന്നം വാങ്ങാനും ഐ.സി.ഇ.എക്‌സിലെ വ്യാപാരം സഹായകമാകും.
നാഷണല്‍ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് (എന്‍.എം.സി.ഇ) കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യന്‍ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ ലയിച്ചശേഷം ആദ്യമായാണ് കുരുമുളക് വ്യാപാരം തുടങ്ങുന്നത്. നിലവില്‍ വജ്രം, സ്റ്റീല്‍, റബര്‍ എന്നീ കോണ്‍ട്രാക്ടുകളാണ് ഐ.സി.ഇ.എക്‌സിലുള്ളത്. 130 കോടി രൂപയുടെ വ്യാപാരം പ്രതിദിനം ഐ.സി.ഇ.എക്‌സില്‍ നടക്കുന്നു. നടപ്പുവര്‍ഷം തന്നെ ഇത് 300 കോടി രൂപയിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. കുരുമുളക് വ്യാപാരം തുടങ്ങി, വൈകാതെ ഏലം വ്യാപാരവും ആരംഭിക്കും. ഇപ്പോള്‍ മൊത്തം വ്യാപാരത്തിന്റെ മുന്തിയപങ്കും വജ്രമാണ്. പ്രതിദിനം അഞ്ച് മുതല്‍ ആറു കോടി രൂപയുടെ വ്യാപാരമാണ് റബറില്‍ നടക്കുന്നത്.