ഇന്ത്യന്‍ സിനിമകള്‍ക്കും പാക്കിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തി

ഇന്ത്യന്‍ സിനിമകള്‍ക്കും പാക്കിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തി

അളക ഖാനം-
ഇസ്ലാമാബാദ്: കശ്മീര്‍ വിഭജനത്തെ തുടര്‍ന്ന് പ്രതിഷേധം അടങ്ങാതെ പാക്കിസ്ഥാന്‍. 370 റദ്ദാക്കിയ നടപടിയെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമകള്‍ക്ക് പാക്കിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തി. വാര്‍ത്താവിതരണ സംപ്രേഷണത്തില്‍ പാക് പ്രധാനമന്ത്രിയുടെ അസിസ്റ്റന്റ് ഫിര്‍ദൗസ് ആഷിഖ് അവാനാണ് ഇക്കാര്യം പാക് മാധ്യമങ്ങളെ അറിയിച്ചത്. മാത്രമല്ല ഇന്ത്യയുമായി ബന്ധിപ്പിച്ചുകൊണ്ടുളള സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസസും പാക്കിസ്ഥാന്‍ നിര്‍ത്തിവെച്ചിരുന്നു.
ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികളെല്ലാം പാക്കിസ്ഥാനില്‍ നിരോധിച്ചു. ഇക്കാര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികളെല്ലാം നിരോധിച്ചതായി ഫിര്‍ദൗസ് ആഷിഖ് അവാന്‍ പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അധ്യക്ഷതയില്‍ ഇസ്ലാമാബാദില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി യോഗത്തില്‍ ഇന്ത്യയുമായുളള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും ഉഭയകക്ഷി വ്യാപാരം അവസാനിപ്പിക്കാനും പാക്കിസ്ഥാന്‍ തീരുമാനിച്ചിരുന്നു.
പ്രതിഷേധക സൂചകമായി ന്യൂഡല്‍ഹിയിലെ പാക് അംബാസഡറെ പാക്കിസ്ഥാന്‍ നതിരിച്ചുവിളിക്കുകയും ഇസ്ലാമാബാദിലെ ഇന്ത്യന്‍ അംബാസഡറെ തിരിച്ചയക്കുകയും ചെയ്തിരുന്നു. വ്യാപാര ബന്ധവും പാകിസ്ഥാന്‍ നിര്‍ത്തിവച്ചു. ഇന്ത്യയുമായുള്ള നയതന്ത്രസാംസ്‌കാരിക ബന്ധം പുനപരിശോധിക്കാന്‍ ബുധനാഴ്ച പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ ദേശീയ സുരക്ഷ കമ്മിറ്റി യോഗം വിളിച്ചിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES