സെപ്തംബര്‍ 16മുതല്‍ ഇന്ത്യാ ടൂറിസം മാര്‍ട്ട്

സെപ്തംബര്‍ 16മുതല്‍ ഇന്ത്യാ ടൂറിസം മാര്‍ട്ട്

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ഇന്ത്യയിലെ ടൂറിസം വികസനം ലക്ഷ്യമിട്ട് സെപ്തംബര്‍ 16മുതല്‍ 18വരെ ഡല്‍ഹി വിജ്ഞാന്‍ഭവനില്‍ ആദ്യ ഇന്ത്യാ ടൂറിസം മാര്‍ട്ട് സംഘടിപ്പിക്കും. ടൂറിസം വികസനത്തോടൊപ്പം ഹോസ്പിറ്റാലിറ്റി ബിസിനസ് സാധ്യതകളും വിപുലമാക്കാന്‍ ലക്ഷ്യമിട്ട് എല്ലാ വര്‍ഷവും ഇന്ത്യാ ടൂറിസം മാര്‍ട്ട് സംഘടിപ്പിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. ഫെഡറേഷന്‍ ഒഫ് അസോസിയേഷന്‍സ് ഇന്‍ ഇന്ത്യന്‍ ടൂറിസം ഹോസ്പിറ്റാലിറ്റിയുമായി സഹകരിച്ചാണ് പരിപാടി.
കേരളം, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും നടത്തി വരുന്ന മേളകള്‍ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുച്ചാട്ടം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യാ ടൂറിസം മാര്‍ട്ട് സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്ത്യയിലെ അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ ലോകത്തിനു മുന്നില്‍ തുറക്കുകയാണ് ലക്ഷ്യമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ടൂറിസം സാദ്ധ്യതകള്‍ പ്രദര്‍ശിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവസരമുണ്ടാകും. ചൈന, ജപ്പാന്‍, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കുന്നു. അടുത്ത മൂന്നു വര്‍ഷം വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുകയാണ് ലക്ഷ്യം.

Post Your Comments Here ( Click here for malayalam )
Press Esc to close