രാജ്യത്തെ വ്യാപരകമ്മി കുറഞ്ഞു

രാജ്യത്തെ വ്യാപരകമ്മി കുറഞ്ഞു

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: രാജ്യത്തെ വ്യാപരകമ്മി കുറഞ്ഞെന്ന് വാണിജ്യ സെക്രട്ടറി റിത തെതോയി. 16.30 ബില്യണില്‍ നിന്ന് 12 ബില്യണായാണ് വ്യാപാര കമ്മി കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസവുമായി താരത്മ്യം ചെയ്യുമ്പോഴാണ് ഫെബ്രുവരിയില്‍ വ്യാപാരകമ്മിയില്‍ കുറവുണ്ടായിരിക്കുന്നത്.
ഫെബ്രുവരിയില്‍ കയറ്റുമതിയിലും വര്‍ധനയുണ്ടായി. 4.5 ശതമാനം വര്‍ധനയാണ് കയറ്റുമതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 25.8 ബില്യണ്‍ ഡോളറായാണ് കയറ്റുമതി വര്‍ധിച്ചിരിക്കുന്നത്. ഇറക്കുമതി 10.4 ശതമാനം വര്‍ധിച്ച് 37.8 ഡോളറായി. പെട്രോളിയം ഇറക്കുമതി 32 ശതമാനം വര്‍ധനയുണ്ടായിരിക്കുന്നത്. കെമിക്കല്‍, എന്‍ജിനയറിങ് ഉപകരണങ്ങള്‍, പെട്രോളിയം എന്നിവയാണ് ഉയര്‍ന്ന വളര്‍ച്ച നിരക്കിന് കാരണം.

Post Your Comments Here ( Click here for malayalam )
Press Esc to close