ആദായനികുതിയായി സമര്‍പ്പിച്ചത് 5.83 കോടി

ആദായനികുതിയായി സമര്‍പ്പിച്ചത് 5.83 കോടി

ഫിദ-
തിരു: അവസാനതീയതിയായ ജൂലായ് 31 പ്രകാരം കഴിഞ്ഞവര്‍ഷത്തേക്കായി 5.83 കോടി ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കപ്പെട്ടെന്ന് നികുതിവകുപ്പ് വ്യക്തമാക്കി. 2020-21ലും ഇത്രതന്നെ റിട്ടേണുകള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. അക്കൗണ്ട് ഓഡിറ്റിംഗ് ആവശ്യമില്ലാത്ത, ശമ്പളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും വ്യക്തികള്‍ക്കുമാണ് ജൂലായ് 31വരെ പിഴകൂടാതെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചത്. അവസാനദിവസം 72 ലക്ഷം റിട്ടേണുകള്‍ സമര്‍പ്പിക്കപ്പെട്ടു.
അഞ്ചുലക്ഷം രൂപയ്ക്കുമേല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി 5,000 രൂപ പിഴയോടെ (ലേറ്റ് ഫീ) ഡിസംബര്‍ 31വരെ റിട്ടേണ്‍ സമര്‍പ്പിക്കാം. അഞ്ചുലക്ഷം രൂപയ്ക്കുതാഴെ വരുമാനമുള്ളവര്‍ക്ക് പിഴ 1,000 രൂപ. ഇനിയും നികുതി കുടിശികയുള്ളവര്‍ പ്രതിമാസം ഒരു ശതമാനം അധികപലിശയും അടയ്ക്കണം. ആദായനികുതി ബാധകമല്ലാത്തവര്‍ക്ക് ലേറ്റ് ഫീ ഇല്ല.

 

Post Your Comments Here ( Click here for malayalam )
Press Esc to close