പ്രവാസികള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം

പ്രവാസികള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടില്ലാത്ത പ്രവാസികള്‍ക്ക് പുതിയ നിര്‍ദേശവുമായി ആദായനികുതി വകുപ്പ്. ഇന്ത്യയിലും വിദേശരാജ്യത്തും അക്കൗണ്ടുള്ളവര്‍ രണ്ട് അക്കൗണ്ടുകളില്‍ ഏതെങ്കിലും ഒന്നിന്റെ വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നാണ് ആദായനികുതി വകുപ്പിന്റെ പുതിയ നിര്‍ദ്ദേശം. പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകളുടെ ഇടപാടുകള്‍ നിരീക്ഷിക്കാനാണ് ഇത്. പ്രവാസികളായാലും രാജ്യത്ത് നിന്ന് ലഭിക്കുന്നവരുമാനം കാണിച്ച് നികുതി റിട്ടേണ്‍ നല്‍കേണ്ടതുണ്ട്. ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവര്‍ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫോമില്‍ ഉള്‍പ്പെടുത്തണമെന്നുള്ള നിര്‍ദേശവും വന്നുകഴിഞ്ഞു. ഇതിനുവേണ്ടി റിട്ടേണ്‍ ഫോമില്‍ (ഐടിആര്‍2) പുതിയതായി പൂരിപ്പിക്കുന്നതിന് കോളം ചേര്‍ത്തിട്ടുണ്ട്. വിദേശത്തെ ബാങ്കുകളിലുള്ള അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, രാജ്യം, ബാങ്കുകളുടെ ശാഖയുടെ ലൊക്കേഷന്‍ വ്യക്തമാക്കുന്ന സ്വിഫ്റ്റ് കോഡ്, ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവയാണ് ഫോമില്‍ രേഖപ്പെടുത്തേണ്ടത്. നികുതി നിയമമനുസരിച്ച് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 180 ദിവസത്തിലധികം രാജ്യത്ത് താമസിക്കാത്ത പ്രവാസികളോ നേരത്ത കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 60 ദിവസമോ ഇന്ത്യയില്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ക്കോ ഈ ചട്ടങ്ങള്‍ ബാധകമായിരിക്കില്ല. ശമ്പളം, ഓഹരി നിക്ഷേപം, സ്വത്തില്‍ നിന്നുള്ള വരുമാനം, ബാങ്ക് ഡെപ്പോസിറ്റ് എന്നിവ ഉള്‍പ്പെടെ മൊത്തം വരുമാനം 50 ലക്ഷത്തില്‍ കുറവുള്ളവരാണ് ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് 1 ന്റെ പരിധിയില്‍പ്പെടുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close