കന്നഡ സിനിമാതാരങ്ങളുടെ വീടുകളില്‍ റെയ്ഡ്

കന്നഡ സിനിമാതാരങ്ങളുടെ വീടുകളില്‍ റെയ്ഡ്

ബംഗളൂരു: കര്‍ണാടകയിലെ നാലു പ്രമുഖ സിനിമാതാരങ്ങളുടെയും മൂന്നു നിര്‍മാതാക്കളുടെയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. നടന്മാരായ ശിവ രാജ്കുമാര്‍, പുനീത് രാജ്കുമാര്‍, സുദീപ്, യാഷ് എന്നിവരുടെയും നിര്‍മാതാക്കളായ സി.ആര്‍. മനോഹര്‍, വെങ്കടേഷ്, വിജയ് കിരിഗാന്ദുറിന്റെയും വീടുകളിലും സ്ഥാപനങ്ങളിലുമാണു റെയ്ഡ് നടക്കുന്നത്.
പണവും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയ്ഡില്‍ പ്രതിഷേധിച്ച് ശിവ രാജ്കുമാറിന്റെ മാന്യത ടെക്പാര്‍ക്കിലെ വീടിനു മുന്നില്‍ ആരാധകര്‍ പ്രകടനം നടത്തി.

Post Your Comments Here ( Click here for malayalam )
Press Esc to close