കാസ്റ്റിംഗ് കൗച്ചിനെതിരെ രംഗത്തു വരണം

കാസ്റ്റിംഗ് കൗച്ചിനെതിരെ രംഗത്തു വരണം

വിഷ്ണു പ്രതാപ്
കാസ്റ്റിംഗ് കൗച്ചിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി നടി ഇല്യാന. ഇക്കാര്യത്തില്‍ സഹകരിച്ചാലും പ്രതികരിച്ചാലും നടിമാരുടെ ഭാവിക്ക് ദോഷം വരുത്തുകയാണ് ബോളിവുഡിലെ ചില വമ്പന്‍മാര്‍ ചെയ്യുന്നതെന്ന് ഇല്യാന പറഞ്ഞു. ഒരു സിനിമാ മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇല്യാന ഇങ്ങിനെ പറഞ്ഞത്.
കിടക്ക പങ്കിടലിനെ കുറിച്ച് നടിമാര്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഭാവിയുണ്ടാവില്ല. സിനിമയില്‍ അവസരം തേടി പോകുന്നവരെ ചിലര്‍ കിടക്കപങ്കിടാന്‍ ക്ഷണിക്കും. ഒരുപക്ഷേ ചിലര്‍ അതിന് തയ്യാറാകും. എന്നാല്‍ അഞ്ച് ദിവസം കഴിഞ്ഞ് അതേ നിര്‍മാതാവിനടുത്ത് അവസരത്തിനായി അവള്‍ പോയാല്‍ അയാള്‍ അവളെ കണ്ടതായി പോലും നടിക്കില്ല.
കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് സൗത്തില്‍ നിന്നുള്ള ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിനോട് ഒരു വലിയ നിര്‍മ്മാതാവ് ഇത്തരത്തില്‍ മോശമായി പെരുമാറി. ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ എന്നോടു ചോദിച്ചു. എന്നാല്‍ ഇതില്‍ എനിക്ക് ഒന്നും പറയാനില്ലെന്നും ഇതില്‍ നിന്റെ അഭിപ്രായമാണ് വലുതെന്നും ആര്‍ക്കും നിന്നെ നിര്‍ബന്ധിക്കാനാവില്ലെന്നുമായിരുന്നു ഞാന്‍ മറുപടി നല്‍കിയതെന്ന് ഇല്യാന വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close