കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തിരി തെളിയും

കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തിരി തെളിയും

ഫിദ-
തിരു: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും. വൈകിട്ട് ആറിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിക്കും.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. നടി ശാരദയാണ് വിശിഷ്ടാതിഥി. ഉദ്ഘാടന സമ്മേളനത്തിനു ശേഷം സെര്‍ഹത്ത് കരാസല്‍ന്‍ സംവിധാനം ചെയ്ത ടര്‍ക്കിഷ് ചിത്രം ‘പാസ്ഡ് ബൈ സെന്‍സര്‍’ പ്രദര്‍ശിപ്പിക്കും. നഗരത്തിലെ 14 തിയറ്ററുകളിലായാണ് പ്രദര്‍ശനങ്ങള്‍. 10,500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എട്ടു ദിവസം നീളുന്ന മേളയില്‍ 15 വിഭാഗങ്ങളിലായി 73 രാജ്യങ്ങളില്‍ നിന്നുള്ള 186 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍.
അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിനാണ് ഇത്തവണ മേളയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം. അഞ്ചു ലക്ഷം രൂപയുടെ പുരസ്‌കാരം സമാപന ചടങ്ങില്‍ സമ്മാനിക്കും. സൊളാനസിന്റെ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ലെനിന്‍ രാജേന്ദ്രന്‍, എം.ജെ രാധാകൃഷ്ണന്‍, മൃണാള്‍സെന്‍, ഗിരീഷ് കര്‍ണാട് എന്നിവര്‍ക്ക് മേള സ്മരണാഞ്ജലി അര്‍പ്പിക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close