ഐസിഐസിഐ വാര്‍ഷിക ബോണസ് പ്രഖ്യാപിച്ചു

ഐസിഐസിഐ വാര്‍ഷിക ബോണസ് പ്രഖ്യാപിച്ചു

ഫിദ-
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് യോഗ്യരായ എല്ലാ പോളിസി ഉടമകള്‍ക്കുമായി 2022 സാമ്പത്തിക വര്‍ഷത്തിലെ 968.8 കോടി രൂപയുടെ വാര്‍ഷിക ബോണസ് പ്രഖ്യാപിച്ചു. 2021 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 12ശതമാനം കൂടുതലാണിത്.
2022 മാര്‍ച്ച് 31 മുതല്‍ പ്രാബല്യത്തിലുള്ള എല്ലാ പങ്കാളിത്ത പോളിസികള്‍ക്കും ഈ ബോണസ് ലഭിക്കും. ഇത് പോളിസി ഉടമകളുടെ ആനുകൂല്യങ്ങളിലേക്ക് വകയിരുത്തും. ഏകദേശം 10 ലക്ഷം പോളിസി ഉടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close