ഐ.സി.ഐ.സി.ഐ. ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കൂട്ടി

ഐ.സി.ഐ.സി.ഐ. ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കൂട്ടി

ഗായത്രി-
കൊച്ചി: സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കൂട്ടി. ഒരു കോടി രൂപക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. പുതിയ പലിശ നിരക്ക് ഇന്നു മുതല്‍ നിലവില്‍ വന്നു. എന്‍.ആര്‍.ഒ., എന്‍.ആര്‍.ഇ. നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്.
ഇതോടെ രണ്ട് വര്‍ഷത്തിനും മൂന്നു വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനം പലിശ ലഭിക്കും. വലിയ ബാങ്കുകള്‍ നല്‍കുന്ന പലിശയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഐ.സി.ഐ.സി.ഐ. ബാങ്ക് നല്‍കുന്നത്.
714 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ വരെ ഐ.സി.ഐ.സി.ഐ. നല്‍കുന്നുണ്ട്. 50 ബേസിസ് പോയിന്റ് അധികം പലിശ നിരക്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലഭിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close