‘ഐസ് ഒരതി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

‘ഐസ് ഒരതി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

എഎസ് ദിനേശ്-
കൊച്ചി: ഹരീഷ് പേരാടി, നിര്‍മ്മല്‍ പാലാഴി, ആശാ അരവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഐസ് ഒരതി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത താരം മോഹന്‍ലാല്‍ തന്റെ എഫ്ബി പേജിലൂടെ റിലീസ് ചെയ്തു.
ബോധി കൂള്‍ എന്റര്‍ടെയ്ന്‍മെന്റ്,പുനത്തില്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ കെ ആര്‍ ഗിരീഷ്,നൗഫല്‍ പുനത്തില്‍ എന്നിവര്‍ ചേര്‍ന്ന് ‘ഐസ് ഒരതി’ നിര്‍മ്മിക്കുന്നു.കോപ്രൊഡ്യൂസര്‍ലതീഷ് കൂടത്തിങ്കല്‍.
ബിനു പപ്പു, പ്രദീപ്ബാലന്‍, ബാലചന്ദ്രന്‍ ചുളിക്കാട്, ഹനീഫ് ബാബു, മുഹമ്മദ് എരവട്ടൂര്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, നീരജ, സുഡാനി ഫെയിം സാവിത്രി ശ്രീധരന്‍, അഞ്ജന അപ്പുക്കുട്ടന്‍, വിജയലക്ഷ്മി നിലമ്പൂര്‍, മഹിത തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.
രാഹുല്‍ സി രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സന്തോഷ് വര്‍മ്മ,അഖില്‍ കാവുങ്ങല്‍ എന്നിവരുടെ വരികള്‍ക്ക് ഗിരീഷ് എ സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിജില്‍ ദിവാകരന്‍, കല- മുരളി ബേപ്പൂര്‍, മേക്കപ്പ്- ദിനേഷ് കോഴിക്കോട്, വസ്ത്രാലങ്കാരം- ചന്ദ്രന്‍ ചെറുവണ്ണൂര്‍, സ്റ്റില്‍സ്- രാമദാസ് മാത്തൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ജയേന്ദ്ര ശര്‍മ്മ, വിഎസ് സജിത്ത് ലാല്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- കൃഷ്ണ ദാസ്.കെ, അസിസ്റ്റന്റ് ഡയറക്ടര്‍- നിതിന്‍ വിജയന്‍, ജിത്തു ചാലിയം, അഭിനവ് എം, അജുല്‍ കാവുങ്ങല്‍, പ്രൊഡ്ക്ഷന്‍ എക്‌സിക്യൂട്ടീവ്- നിഷാന്ത് പന്നിയങ്കര, പ്രൊഡക്ഷന്‍ മാനേജര്‍- ഗിജേഷ് കൊണ്ടോട്ടി, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Post Your Comments Here ( Click here for malayalam )
Press Esc to close