ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഹ്യുണ്ടായ്ക്ക്

ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഹ്യുണ്ടായ്ക്ക്

വിഷ്ണു പ്രതാപ്
ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഹ്യുണ്ടായ് വെര്‍ണ സ്വന്തമാക്കി. 18 അംഗ ജൂറിയാണ് വെര്‍ണയെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
വെര്‍ണ, ക്രെറ്റ, എലൈറ്റ് ഐ 20, ഗ്രാന്‍ഡ് ഐ 10, ഐ 10 എന്നീ മോഡലുകള്‍ക്ക് 2008 മുതല്‍ അഞ്ച് തവണയായി ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ വാഹന നിര്‍മാതാവാണ് ഹ്യുണ്ടായ്. അഞ്ചാം തലമുറ വെര്‍ണയും പെട്രോള്‍ പതിപ്പിന് 7.99 ലക്ഷം മുതല്‍ 12.23 ലക്ഷം വരെയാണ് വില. ഡീസല്‍ മോഡലിന് 9.19 ലക്ഷം മുതല്‍ 12.61 ലക്ഷം വരെയാണ് വില. ഇതുവരെയായി പുത്തന്‍ വെര്‍ണയ്ക്ക് 26,000 ബുക്കിങുകളും 200,000 എന്‍ക്വറികളും വിദേശത്ത് നിന്ന് 10,500 യൂണിറ്റുകളുടെ ഓര്‍ഡറും ലഭിച്ചിട്ടുണ്ട്.
ഈ അഞ്ചാം തലമുറ വെര്‍ണയുടെ മുഖ്യ സവിശേഷതകള്‍ എന്ന് പറയുന്നത് സെഡാന്‍ സെഗ്മെന്റില്‍ മികവുറ്റ ഡിസൈന്‍, പെര്‍ഫോമന്‍സ്, ടെക്‌നോളജി, സുരക്ഷ, യാത്രാസുഖം എന്നിവയാണ്. 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാണ് പുത്തന്‍ വെര്‍ണ ലഭ്യമായിട്ടുള്ളത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളും ഈ എന്‍ജിനുകളില്‍ ഇടംതേടിയിട്ടുണ്ട്. പുതിയ കെ2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍മാണം നടത്തിയിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close