രാജ്യത്തെ വാഹനവിപണിയില്‍ ഹ്യുണ്ടായി വെന്യു ഒന്നാമന്‍

രാജ്യത്തെ വാഹനവിപണിയില്‍ ഹ്യുണ്ടായി വെന്യു ഒന്നാമന്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: അടുത്ത കാലത്ത് ഏറ്റവുമധികം മത്സരം നേരിടുന്ന വിഭാഗമാണ് കോംപാക്ട് എസ്‌യുവി സെഗ്മെന്റ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഈ വിഭാഗം 19,000 യൂണിറ്റുകളില്‍ കൂടുതല്‍ മോഡലുകളാണ് ഇന്ത്യന്‍ നിരത്തില്‍ എത്തിയത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണിലൂടെ കടന്നുപോയപ്പോഴും വിപണിയുടെ പ്രവര്‍ത്തനം നിലച്ചപ്പോഴും കോംപാക്ട് എസ്‌യുവി ശ്രേണിക്ക് ഇത്രയുമധികം വില്‍പ്പന നേടാന്‍ സാധിച്ചത് ശ്രദ്ധേയമാണ്.
ഇപ്പോഴിതാ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ വാഹനവില്‍പ്പന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു. കോംപാക്ട് എസ്‌യുവി സെഗ്മെന്റ് പരിശോധിച്ചാല്‍ 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഒന്നാംസ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ വെന്യു. 5,371 യൂണിറ്റുകളുമായിട്ടാണ് വെന്യു ഈ സെഗ്മെന്റില്‍ ഒന്നാമനായിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close