ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളിറക്കാന്‍ ഹ്യുണ്ടായ്

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളിറക്കാന്‍ ഹ്യുണ്ടായ്

വിഷ്ണു പ്രതാപ്
മുംബൈ: ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളിറക്കാന്‍ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ്. അടുത്തുതന്നെ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. എന്നാല്‍, കമ്പനിയുടെ ഹൈബ്രിഡ് മോഡലുകളും സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളുകളും തത്കാലം ഇന്ത്യയിലെത്തിക്കില്ല. എസ്‌യുവി മോഡലുകളടക്കമുള്ള ഹൈബ്രിഡ് വാഹനങ്ങള്‍ 2018ല്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്ന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഹ്യുണ്ടായി അറിയിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് എസ്‌യുവി വാഹനങ്ങള്‍ വിപണയിലെത്തിക്കാനുള്ള പദ്ധതി ഉപക്ഷിക്കുന്നത്. ഇലക്ട്രിക് സാങ്കേതിക വിദ്യ കന്പനി വിജയകരമായി പരീക്ഷിച്ചിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close