വിപണിയില്‍ സോളിസ് സോളാര്‍ ഇന്‍വെര്‍ട്ടറുകളെത്തി

വിപണിയില്‍ സോളിസ് സോളാര്‍ ഇന്‍വെര്‍ട്ടറുകളെത്തി

ഗായത്രി-
കൊച്ചി: പവര്‍ ഇലക്‌ട്രോണിക്‌സ് രംഗത്തെ പ്രമുഖരായ ഹൈക്കോണിന്റെ സോളിസ് സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍ വിപണിയിലെത്തി. എം.പി.പി.ടി ലിഥിയം അയണ്‍ ബാറ്ററിയോട് കൂടിയാണ് ഇതവതരിപ്പിച്ചിരിക്കുന്നത്. സോളിസ് 1000, സോളിസ് 2000, സോളിസ് 3000 വേരിയന്റുകളില്‍ ഇന്‍വെര്‍ട്ടര്‍ ലഭ്യമാണ്. ഏറെ ഒതുക്കമുള്ള രൂപകല്‍പ്പനയാണ് എന്നതാണ് സോളിസിന്റെ മുഖ്യ സവിശേഷത.
സോളാര്‍ പാനല്‍ ഇല്ലാതെയും സോളിസ് ഒരു യൂണിറ്റോളം ഊര്‍ജം ദിവസേന ലാഭിക്കും. ഹൈക്കോണ്‍ ലൈഫ് സീരീസ് ലിഥിയം അയണ്‍ ബാറ്ററി പാക്കുകള്‍ ഒരു മണിക്കൂര്‍ കൊണ്ട് മുഴുവനായി ചാര്‍ജ് ചെയ്യാം. ബാക്കപ്പ് ടൈം കൂട്ടാന്‍ അധികം ബാറ്ററി പാക്കുകള്‍ കൂട്ടിവച്ച് ഉപയോഗിക്കാനുമാകും.

Post Your Comments Here ( Click here for malayalam )
Press Esc to close