ഹൈബ്രിഡ് സ്വിഫ്റ്റുമായി സുസുക്കി

ഹൈബ്രിഡ് സ്വിഫ്റ്റുമായി സുസുക്കി

വിഷ്ണു പ്രതാപ്
വാഹനങ്ങള്‍ നെഞ്ചേറ്റി നടക്കുന്നവരുടെ ഇഷ്ടമോഡലാണ് മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്. സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച പതിപ്പായ ഹൈബ്രിഡ് സ്വിഫ്റ്റാണ് കമ്പനി പുറത്തിറക്കാനിരിക്കുന്ന ഏറ്റവും പുതിയ മോഡല്‍. രുപത്തില്‍ പുതുതലമുറ സ്വിഫ്റ്റിന് സമാനമാണ് ഹൈബ്രിഡ് സ്വിഫ്റ്റ്. കഴിഞ്ഞ ജെനീവ് മോട്ടോര്‍ ഷോയിലാണ് ഹൈബ്രിഡ് സ്വിഫ്റ്റ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഹൈബ്രിഡ് പവറിലെത്തുന്ന സ്വിഫ്റ്റില്‍ കൊതിപ്പിക്കുന്ന മൈലേജാണ് പ്രധാന ആകര്‍ഷണം. ഒരു ലിറ്റര്‍ ഇന്ധനത്തില്‍ 32 കിലോമീറ്റര്‍ യാത്ര ചെയ്യാമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. അധികം ഭാരം വഹിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓട്ടോമാറ്റിക്കായി എഞ്ചിന്‍ ഓഫായി നിശ്ചിത ദൂരം ഇലക്ട്രിക് മോട്ടോറിനെ മാത്രം ആശ്രയിച്ച് സഞ്ചരിക്കാന്‍ ഹൈബ്രിഡ് സ്വിഫ്റ്റിന് സാധിക്കും. അതേസമയം ഹൈബ്രിഡ് കാറുകള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന നികുതി ഇളവ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞ സാഹചര്യത്തില്‍ വലിയ വിലക്കുറവില്‍ ഹൈബ്രിഡ് സ്വിഫ്റ്റ് ലഭ്യമായേക്കില്ല.
പൂര്‍ണമായും നവീകരിച്ച ഹൈബ്രിഡ് എഞ്ചിനിലാകും സ്വിഫ്റ്റ് എത്തുക. ഹൈബ്രിഡ് എസ്ജി, ഹൈബ്രിഡ് എസ്എല്‍ എന്നീ രണ്ടു പതിപ്പുകളില്‍ ജപ്പാനില്‍ ഹൈബ്രിഡ് സ്വിഫ്റ്റ് വിപണിയിലുണ്ട്. മാരുതി നിരയില്‍ സിയാസ് സെഡാന്‍, എര്‍ട്ടിഗ എംപിവി എന്നീ രണ്ടു മോഡലുകള്‍ എസ്എച്ച്‌വിഎസ് മില്‍ഡ് ഹൈബ്രിഡില്‍ ഇന്ത്യയിലുണ്ട്. ഭാരംകുറഞ്ഞ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ഹൈബ്രിഡ് സ്വിഫ്റ്റിന്റെ ആകെ ഭാരം 870 കിലോഗ്രാമാണ്. വരുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ശേഷമാകും സ്വിഫ്റ്റ് ഹൈബ്രിഡ് വിപണിയിലെത്തുക.

Post Your Comments Here ( Click here for malayalam )
Press Esc to close