ന്യൂ ജെന്‍ മനം കവരാന്‍ ഹോണ്ടയുടെ പുതിയ സ്‌കൂട്ടര്‍ ഡിയോ പുറത്തിറങ്ങി. പുതിയ സ്‌റ്റൈലിലും നിറത്തിലും സൗകര്യത്തിലും പുറത്തിറക്കിയ ഡിയോ ബിഎസ്4, എഎച്ച്ഒ നിബന്ധനകളും പാലിച്ചിട്ടുണ്ട്. പുതിയ വി’ഷേപ് ഫ്രണ്ട് എല്‍ഇഡി, സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്ന ഗ്രാഫിക്‌സ്, ആകര്‍ഷകമായ ഇരട്ട കളര്‍ടോണ്‍ ബോഡി, പുതിയ മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് സോക്കറ്റ്, ഇക്വലൈസര്‍ ടെക്‌നോളജിയോടുകൂടിയ കോംബി ബ്രേക്ക് സംവിധാനം തുടങ്ങിയവയോടെയാണ് പുതിയ ഡിയോ നിരത്തിലെത്തിച്ചിട്ടുള്ളത്. ഹോണ്ടയുടെ ഇക്കോ സാങ്കേതികവിദ്യയിലുള്ള 110 സിസി എന്‍ജിനാണ് ഡിയോയുടേത്. ഓറഞ്ച്, പേള്‍ സ്‌പോര്‍ട്‌സ് യെല്ലോ നിറങ്ങളിലാണ് പുതിയ ഡിയോ എത്തുന്നത്. നിലവില്‍ സ്‌പോര്‍ട്‌സ് റെഡ്, കാന്‍ഡി ജാസി ബല്‍, ഗ്രേ മെറ്റാലിക് നിറങ്ങളില്‍ ഡിയോ ലഭ്യമാണ്. 49,132 രൂപയാണ് ന്യൂഡല്‍ഹി എക്‌സ്‌ഷോറൂം.