ഹാജിമാര്‍ക്ക് ഹൈടെക് സംവിധാനമൊരുക്കാന്‍ നടപടി

ഹാജിമാര്‍ക്ക് ഹൈടെക് സംവിധാനമൊരുക്കാന്‍ നടപടി

അളക ഖാനം
സൗദി: ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഹൈടെക് സംവിധാനം ഒരുക്കുന്നതിന് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ നീക്കം.
സാങ്കേതികവിദ്യ ഉപയോഗിച്ച് തീര്‍ഥാടനം അനായാസമാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച വീഡിയോ പുറത്തുവിട്ടു. പത്തുവര്‍ഷത്തിനകം നടപ്പാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന സാങ്കേതികവിദ്യകള്‍ സംബന്ധിച്ച വീഡിയോയാണ് മന്ത്രാലയം പുറത്തിറക്കിയത്.
തീര്‍ഥാടകര്‍ക്ക് ഇലക്‌ട്രോണിക് വാച്ച്, ചിപ്പ് ഘടിപ്പിച്ച ബാഡ്ജ്, ഇയര്‍ഫോണ്‍ എന്നിവയടങ്ങിയ കിറ്റ് യാത്രപുറപ്പെടുന്ന കേന്ദ്രങ്ങളില്‍നിന്നുതന്നെ വിതരണം ചെയ്യും. ഇതുപയോഗിച്ച് ചെക്ക് ഇന്‍ നടപടികളും എമിഗ്രേഷന്‍ ക്ലിയറന്‍സും ഉള്‍പ്പെടെയുള്ളവ വേഗത്തില്‍ പൂര്‍ത്തീകരിക്കാം. പുണ്യനഗരങ്ങളില്‍ തീവണ്ടികളില്‍ സഞ്ചരിക്കാനും ഹോട്ടലുകളില്‍ താമസത്തിനും ഇലക്‌ട്രോണിക് ബാഡ്ജ് ഉപയോഗിക്കാന്‍ അനുമതിയുണ്ടാകും.
തീര്‍ഥാടകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ തെരഞ്ഞെടുക്കുന്ന ഭാഷയില്‍ ഇയര്‍ഫോണ്‍ വഴി ലഭ്യമാകും. മസ്ജിദുല്‍ ഹറമില്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കുമ്പോഴും സഫാ, മര്‍വാ കുന്നുകള്‍ക്കിടയില്‍ നടക്കുമ്പോഴും ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കും. തീര്‍ഥാടകരുടെ മൊബൈല്‍ ഫോണുമായി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ബന്ധിപ്പിക്കാന്‍ സൗകര്യമുണ്ടാകും. കാണാതാകുന്ന തീര്‍ഥാടകരെ കണ്ടെത്താനും തീര്‍ഥാടകര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനും പുതിയസംവിധാനം ഉപകരിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close