ഷെയര്‍ ചെയ്ത് പണം നേടാന്‍ ഹെലോയും ഷെയര്‍ചാറ്റും

ഷെയര്‍ ചെയ്ത് പണം നേടാന്‍ ഹെലോയും ഷെയര്‍ചാറ്റും

രാംനാഥ് ചാവ്‌ല-
ബെംഗളുരു: പ്രാദേശിക സോഷ്യമല്‍ മീഡിയ രംഗത്ത് ശ്രദ്ധേയരായ ഹെലോയും ഷെയര്‍ചാറ്റും ആളെക്കൂട്ടാന്‍ രംഗത്ത്. നിങ്ങള്‍ ഒരാളെ ഹെലോയിലേക്ക് ആകര്‍ഷിച്ചാല്‍ അപ്പോ കിട്ടും 10 രൂപ. ഷെയര്‍ ചാറ്റാണെങ്കില്‍ 15 രൂപയും ലഭിക്കും. പേ ടിഎം വഴിയാണ് പണം കൈമാറുക. കൂടുതല്‍ പണം ലഭിക്കാനുള്ള സാധ്യത നല്‍കിക്കൊണ്ട് ഷെയര്‍ചാറ്റ് സ്‌ക്രാച്ച് കാര്‍ഡും നല്‍കുന്നുണ്ട്. ഹെലോയും ഷെയര്‍ചാറ്റും 15 ഭാഷകളിലാണുള്ളത്.
റെഫറല്‍ പ്രോഗ്രാമിനെക്കുറിച്ച് വിശദമാക്കാന്‍ ഷെയര്‍ചാറ്റ് തയ്യാറായില്ല. ഹെലോക്ക് കോടി സജീവ ആപ്പ് ഉപയോക്താക്കളാണുള്ളത്. മാര്‍ച്ച് അവസാനത്തെ കണക്കുപ്രകാരം 4.5 കോടി ഉപയോക്താക്കളാണ് ഷെയര്‍ചാറ്റിനുള്ളത്. 2015ലാണ് ഷെയര്‍ചാറ്റ് രംഗത്തുവന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close