ഹൃദ്രോഗ ചികില്‍സ; സ്‌റ്റെന്റ് വില സര്‍ക്കാര്‍ ഏകീകരിച്ചു

ഹൃദ്രോഗ ചികില്‍സ; സ്‌റ്റെന്റ് വില സര്‍ക്കാര്‍ ഏകീകരിച്ചു

ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് ആശ്വാസമായി കൊറോണറി സ്‌റ്റെന്റിന്റെ വില ഏകീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു.സ്‌റ്റെന്റിന്റെ വില 85 ശതമാനംവരെ കുറച്ചു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍ ബ്‌ളോക്ക് ഉണ്ടാകുമ്പോള്‍ ചികിത്സ നടത്താന്‍ ഉപയോഗിക്കുന്ന ചെറിയ ട്യൂബ് മാതൃകയിലുള്ള ഉപകരണമാണ് സ്‌റ്റെന്റ്. വില കുറച്ച സാഹചര്യത്തില്‍ മരുന്നില്ലാത്ത സ്‌റ്റെന്റിന് 7,260 രൂപയും മരുന്നുള്ള സ്‌റ്റെന്റിന് 29,600 രൂപയുമാണ് വില. അതോടെ നികുതിയടക്കം ബി.എം.എസിന്റെ മൊത്തവില 7,623 രൂപയും ഡി.ഇ.എസിന്റെ മൊത്തവില 31,080 രൂപയുമായിരിക്കും. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതായി കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസര്‍ മന്ത്രി അനന്ത്കുമാര്‍ അറിയിച്ചു. നേരത്തേ ബി.എം.എസിന് 45,000 രൂപയും ഡി.ഇ.എസിന് 1.21 ലക്ഷം രൂപയുമായിരുന്നു വില. നിലവിലുള്ള സറ്റോക്കുകളില്‍ വില തിരുത്താന്‍ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌റ്റെന്റിന് സ്വകാര്യ കമ്പനികള്‍ വന്‍ തുക ഈടാക്കിയിരുന്ന സാഹചര്യത്തിലാണ് ഏകീകൃത വില ഏര്‍പ്പെടുത്താന്‍ നാഷനല്‍ ഫാമര്‍സ്യൂട്ടിക്കല്‍ ്രൈപസിങ് അതോറിറ്റി തീരുമാനിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close