പ്രിവിലേജ് കാര്‍ഡുമായി ഹാന്റക്‌സ്

പ്രിവിലേജ് കാര്‍ഡുമായി ഹാന്റക്‌സ്

ഫിദ-
തിരു: ഉപഭോക്താക്കള്‍ക്കായി ഹാന്റക്‌സ് പ്രിവിലേജ് കാര്‍ഡ് അവതരിപ്പിക്കുന്നു. 5,000 രൂപക്കുമേല്‍ ഹാന്റക്‌സ് ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് കാര്‍ഡില്‍ അംഗങ്ങളാകാം. കാര്‍ഡ് നേടുന്നവര്‍ നടത്തുന്ന ഓരോ 100 രൂപയുടെ ഇടപാടിനും ഡിസ്‌കൗണ്ട് ലഭിക്കും. ആദ്യഘട്ടമായി സംസ്ഥാനത്ത് 5,000 കാര്‍ഡുകള്‍ പുറത്തിറക്കും.
കാര്‍ഡിന്റെ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയത് കെല്‍ട്രോണ്‍ ആണ്. കാര്‍ഡംഗങ്ങളുടെ ഡാറ്റാബേസ് തയ്യാറാക്കി, പുതിയ ഉത്പന്നങ്ങള്‍, ഡിസ്‌കൗണ്ട്, വിപണനമേളകള്‍ തുടങ്ങിയവ സംബന്ധിച്ച് അവരെ എസ്.എം.എസ് മുഖേന അറിയിക്കും. ഹാന്റക്‌സ് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി അവതരിപ്പിച്ച ‘ഇക്രെഡിറ്റ്’ പദ്ധതിക്ക് മികച്ച സ്വീകാര്യതയുണ്ട്. 10,000 രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങി, പണം അഞ്ച് തവണകളായി അടക്കാവുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ ഏഴ് ലക്ഷത്തോളം ജീവനക്കാരെ പദ്ധതിയില്‍ അംഗമാക്കുകയാണ് ലക്ഷ്യം.
ഹാന്റക്‌സ് പുറത്തിറക്കിയ പ്രീമിയം ഉത്പന്നമായ റോയല്‍ മുണ്ടുകള്‍ക്ക് മികച്ച പ്രിയമുണ്ട്. പ്രീമിയം ഉത്പന്നങ്ങളായ ഒറ്റമുണ്ടുകള്‍, കുത്താംപുള്ളി കളര്‍ സാരികള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ എന്നിവയും വൈകാതെ വിപണിയിലെത്തിക്കും. ഓണത്തിന് കുട്ടികള്‍ക്കുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളും പുറത്തിറക്കും. റോയല്‍ മുണ്ടുകള്‍ക്ക് 1,150 രൂപ മുതലാണ് വില. മാര്‍ച്ചില്‍ വിപണിയിലെത്തിക്കുന്ന കുത്താംപുള്ളി സാരികള്‍ക്ക് ശരാശരി വില 2,600 രൂപയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES