ബ്രിട്ടീഷ് കളിപ്പാട്ട കമ്പനിയായ ഹാംലീസിനെ റിലയന്‍സ് ഏറ്റെടുത്തു

ബ്രിട്ടീഷ് കളിപ്പാട്ട കമ്പനിയായ ഹാംലീസിനെ റിലയന്‍സ് ഏറ്റെടുത്തു

ഗായത്രി-
കൊച്ചി: ബ്രിട്ടീഷ് കളിപ്പാട്ട ബ്രാന്റായ ഹാംലീസിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കി കൊണ്ട് റിലയന്‍സ് ബ്രാന്‍ഡ്‌സ് ലിമിറ്റഡ് അന്താരാഷ്ട്ര വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കി. ഹോങ്കോങ് ലിസ്റ്റഡ് കമ്പനിയായ സി ബാനര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സുമായി കമ്പനി ഇതിനായുള്ള കരാറില്‍ ഒപ്പിട്ടു.
ലോകമെമ്പാടുമുള്ള കുട്ടികളുടെ കളിക്കൂട്ടുകാരായ ഹാംലീസ് കളിപ്പാട്ടങ്ങള്‍ക്കു 250 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടാനുണ്ട്. 1760 ല്‍ ആരംഭിച്ച ഹാംലീസിന് 18 രാജ്യങ്ങളായി 167 വിപണന ശാലകളുണ്ട്. ഇന്ത്യയില്‍ 29 നഗരങ്ങളിലായി 88 വില്‍പന കേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ ഹാംലീസിന്റെ സ്‌റ്റോര്‍ ലുലു മാളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആഗോള മേഖലയിലുള്ള ഈ ഏറ്റെടുക്കലോടെ ലോക റീട്ടെയ്ല്‍ രംഗത്ത് റിലയന്‍സ് ബ്രാന്‍ഡ് മുന്‍പന്തിയില്‍ എത്തിയത് സ്വപ്‌ന സാക്ഷാത്കാരമാണെന്ന് റിലയന്‍സ് ബ്രാന്‍ഡ്‌സ് പ്രസിഡന്റും സി.ഇ.ഒയുമായ ദര്‍ശന്‍ മേഹ്ത പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close