ആദ്യ ഹജജ് സംഘം ഓഗസ്റ്റില്‍

ആദ്യ ഹജജ് സംഘം ഓഗസ്റ്റില്‍

ഫിദ
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീര്‍ഥാടകരുടെ ആദ്യസംഘം ഓഗസ്റ്റ് ഒന്നിന് രാവിലെ 5.35ന് പുറപ്പെടും. നെടുമ്പാശ്ശേരിയില്‍നിന്ന് ഓഗസ്റ്റ് 15 വരെയാണ് ഹാജിമാരുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. ആദ്യദിനം വൈകീട്ട് 5.30നാണ് രണ്ടാമത്തെ സര്‍വിസ്. ഓരോ വിമാനത്തിലും പുറപ്പെടുന്നവരുടെ വിശദാംശങ്ങള്‍ ഹജ്ജ് കമ്മിറ്റി വളന്റിയര്‍മാര്‍ മുഖേന തീര്‍ഥാടകരെ അറിയിക്കും.
പരമാവധി 410 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് ഇക്കുറി ഹജ്ജ് സര്‍വിസിന് ഉപയോഗിക്കുന്നത്. മൊത്തം 29 സര്‍വിസുകളാണ് ഇക്കുറിയുണ്ടാകുക. നാല് ദിവസം മൂന്ന് വിമാനങ്ങളും ആറ് ദിവസം രണ്ട് വിമാനവും അഞ്ച് ദിവസങ്ങളില്‍ ഓരോ വിമാനം വീതവുമാണ് സര്‍വിസ് നടത്തുക. സെപ്റ്റംബര്‍ 12 മുതല്‍ 25 വരെയുള്ള തീയതികളിലാണ് തീര്‍ഥാടകരുടെ മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരിയില്‍നിന്ന് ജിദ്ദയിലേക്കും തിരിച്ച് മദീനയില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്കുമാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ, ജൂലൈ 29 മുതല്‍ ഓഗസ്റ്റ് 15 വരെയും തിരിച്ച് സെപ്റ്റംബര്‍ അഞ്ച് മുതല്‍ 25 വരെയുമായിരുന്നു യാത്ര തീയതി നിശ്ചയിച്ചിരുന്നത്. സൗദി എയര്‍ലൈന്‍സിനാണ് ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസിന്റെ കരാര്‍. ജൂലൈ 31 മുതല്‍ ഹജ്ജ് ക്യാമ്പിന്റെ പ്രവര്‍ത്തനം സിയാല്‍ അക്കാദമിയില്‍ ആരംഭിക്കും. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നായി 12,000ത്തോളം തീര്‍ഥാടകരാണ് ഇത്തവണ നെടുമ്പാശ്ശേരി വഴി പുറപ്പെടുക.

Post Your Comments Here ( Click here for malayalam )
Press Esc to close