ഹജ്ജ്; മുന്നൊരുക്കം തുടങ്ങി

ഹജ്ജ്; മുന്നൊരുക്കം തുടങ്ങി

അളകാ ഖാനം-
മക്ക: വിശുദ്ധ മക്കയിലെ കഅ്ബയെ പുതപ്പിച്ച മൂടുപടമായ കിസ്‌വ തറനിരപ്പില്‍നിന്നു മൂന്ന് മീറ്റര്‍ മുകളിലേക്ക് ഉയര്‍ത്തികെട്ടി. സാധാരണയായി ഹജ്ജിന്റെ മുന്നോടിയായി നടന്നുവരാറുള്ള ചടങ്ങിന്റെ ഭാഗമായാണ് കിസ്‌വ ഉയര്‍ത്തി കെട്ടിയത്. ഹറം കാര്യാലയം ചടങ്ങിന് നേതൃത്വം നല്‍കി.

ഉയര്‍ത്തികെട്ടിയ ഭാഗം ഏകദേശം രണ്ട് മീറ്റര്‍ വീതിയില്‍ വെളുത്ത കോട്ടണ്‍ തുണി കൊണ്ട് മറച്ചിട്ടുണ്ട്. കഅ്ബയുടെ നാല് വശങ്ങളിലും ഇതുപോലെ ഉയര്‍ത്തി കെട്ടുകയും ഉയര്‍ത്തിയ ഭാഗം വെള്ള തുണികൊണ്ട് മറക്കുകയും ചെയ്തിട്ടുണ്ട്.

മക്ക, മദീന പുണ്യ ഭവനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഹറം കാര്യാലയ ജനറല്‍ പ്രസിഡന്‍സി ഷെയ്ഖ് ഡോ. അബ്ദുള്‍റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സുദൈസ് ചടങ്ങില്‍ പങ്കെടുത്തു.

 

Post Your Comments Here ( Click here for malayalam )
Press Esc to close