ഹജ്ജ് തീര്‍ത്ഥാടനം ആരംഭിച്ചു

ഹജ്ജ് തീര്‍ത്ഥാടനം ആരംഭിച്ചു

ഫിദ-
മലപ്പുറം: ഹജ്ജ് തീര്‍ത്ഥാടനം ആരംഭിച്ചു. ഇന്ന് മൂന്ന് വിമാനങ്ങളിലായി 900 ഹജ്ജ് തീര്‍ഥാടകര്‍ കരിപ്പൂര്‍ വഴി യാത്രയാവും. ഇന്നലെ രണ്ട് വിമാനങ്ങളിലായി 262 പുരുഷന്മാരും 338 സ്ത്രീകളും അഞ്ച് കുട്ടികളുമുള്‍പ്പെടെ 602 പേരാണ് യാത്ര തിരിച്ചത്. ഇതോടെ ഏഴ് വിമാനങ്ങളിലായി 970 പുരുഷന്മാരും 1,130 സ്ത്രീകളുമുള്‍പ്പെടെ 2,100 തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തി.
ഇന്ന് രാവിലെ 8.50നും ഉച്ചക്ക് 2.05നും മൂന്നിനുമുള്ള വിമാനങ്ങളിലാണ് 900 പേര്‍ യാത്രയായത്. ഹാജിമാരെ യാത്രയാക്കാനായി നിരവധി പേരാണ് ചൊവ്വാഴ്ചയും ക്യാമ്പിലെത്തിയത്. യാത്രയയപ്പ് സംഗമത്തിന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി നേതൃത്വം നല്‍കി.
നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് 13ന് വൈകീട്ട് അഞ്ചിന് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. ആദ്യവിമാനം 14ന് ഉച്ചക്ക് രണ്ടിന് 340 തീര്‍ഥാടകരുമായി പുറപ്പെടും. എയര്‍ ഇന്ത്യയാണ് സര്‍വിസ് നടത്തുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close