ഫ്‌ളാറ്റ്‌ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കല്ലേ..

ഫ്‌ളാറ്റ്‌ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കല്ലേ..

 

വീടെന്ന സ്വപ്‌നം യാഥര്‍ത്ഥ്യമാക്കാന്‍ ഫഌറ്റ്കളെ ആശ്രയിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഒരു ഫഌറ്റു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില വസ്തുതകള്‍ ഉണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം….

1. കെട്ടിട നിര്‍മാണത്തിനും മറ്റുമായി വിവിധ വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. കബ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നും തീര്‍ച്ചപ്പെടുത്തുക. ഫഌറ്റ് നില്‍ക്കുന്ന ഭൂമിക്ക് മേല്‍ മറ്റു ബാധ്യതകള്‍ ഒന്നും ഇല്ല എന്നും നികുതി, രജിസ്‌ട്രേഷന്‍ എന്നിവ ശരിയായ രീതിയിലാണ് എന്നും ഉറപ്പു വരുത്തുക.

2. പണി പൂര്‍ത്തിയാകും മുമ്പാണ് ടോക്കണ്‍ നല്‍കുന്നത് എങ്കില്‍ എത്രകാലം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് കരാറില്‍ വ്യക്തമായി കാണിച്ചിരിക്കണം. കരാറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള ലംഘനങ്ങള്‍ ഉണ്ടായാല്‍ പണം ഏതു തരത്തില്‍ വസൂലാക്കാം എന്നും അറിഞ്ഞിരിക്കണം.

3. കെട്ടിടം നില്‍ക്കുന്ന ഭൂമിക്ക് മതിയായ ഉറപ്പുണ്ട് എന്ന് തിട്ടപ്പെടുത്തുക. ചതുപ്പുനിലങ്ങള്‍ നികത്തിയെടുത്ത ഭൂമിയില്‍ നിര്‍മ്മിച്ചകെട്ടിടങ്ങള്‍ക്ക് വേന്ദ്രത്ര ഉറപ്പുണ്ടാകില്ല. ഇതുസംബന്ധിച്ച വിശധമായ രേഖകള്‍ ബില്‍ഡറുടെ കൈയ്യില്‍ നിന്നും ചോദിച്ച് വാങ്ങുക.

4. വായ്പ എടുത്താണ് ഫഌറ്റ് വാങ്ങുന്നത് എങ്കില്‍ തിരിച്ചടവിന്റെ തവണകളെക്കുറിച്ചും പലിശയെകുറിച്ചും അടവ് മുടങ്ങുന്ന പക്ഷം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍/നഷ്ടങ്ങള്‍ എന്നിവയെകുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

5. നിങ്ങള്‍ ഫ്‌ളാറ്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ബില്‍ഡറെ കുറിച്ചും അവരുടെ മറ്റു പ്രൊജക്റ്റുകളെ കുറിച്ചും ശരിക്കും അന്വേഷിക്കുക.

6. കെട്ടിട നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ആര്‍ക്കിടെക്റ്റിന്റെയും സ്ട്രക്ചര്‍ ഡിസൈന്‍ ചെയ്ത എഞ്ചിനീയരുടെയും ക്രെഡിബിലിറ്റി, ഉറപ്പ് എന്നിവയും എക്‌സ്പീരിയന്‍സും പരിഗണിക്കേണ്ടതാണ്.

7. ഫ്‌ളാറ്റിന്റെ ക്രയവിക്രയവും അധികാരങ്ങളും അവകാശങ്ങളും സംബന്ധിച്ച വിശദാംശങ്ങളും അറിഞ്ഞിരിക്കുക. ഇതെല്ലാം ബില്‍ഡറുടെ സംസാരിച്ച് വ്യക്തമായ രേഖകള്‍ തയ്യാറാക്കുക. ഇതിനായി ഒരു വക്കീലിന്റെ സഹായം തേടാം.

8. മിക്ക ഫ്‌ളാറ്റ് നിര്‍മ്മാതാക്കളും കാര്‍പാര്‍ക്കിങ്ങിനു പ്രത്യേകം പണമടക്കേണ്ടി വരാറുണ്ട്. ഫഌറ്റ് വാങ്ങുന്ന സമയത്ത് ഇത് സംബന്ധിച്ച വിവരങ്ങള്‍ കരാറില്‍ വ്യക്തമാക്കിയിട്ടുണ്ടായിരിക്കണം.മാത്രമല്ല , വിവിധ ടാക്‌സുകള്‍, ്ര്രഇലക്ടിസിറ്റി, വെള്ളം, നികുതി മെയ്ന്റനന്‍സ് ചാര്‍ജ്ജുകള്‍ എന്നിവയെകുറിച്ച് പ്രത്യേകം ചോദിച്ച് മനസ്സിലാക്കുക.

9. കായല്‍/കടലിലേക്കുള്ള വ്യൂകിട്ടുന്ന ഫ്‌ളാറ്റുകള്‍ക്ക് അധികം തുക നല്‍കേണ്ടിവരാറുണ്ട്.

10. സ്‌റ്റെയര്‍കേസ്,ലിഫ്റ്റ്, ലോബികള്‍, ജനറേറ്റര്‍/പമ്പ് റൂ തുടങ്ങിയ കോമണ്‍ ഏരിയാ ആ ഫഌറ്റിലെ എല്ലാവര്‍ക്കും കൂടി ഉപയോഗിക്കാനുള്ളതാണ്. ഇതിനു ഓരോ ഫല്‍റ്റുടമയില്‍ നിന്നും പ്രത്യേകം പണം ഈടാക്കുന്നുണ്ട്. ഇങ്ങനെ വിഭജിക്കപ്പെടുമ്പോള്‍ നിങ്ങളുടെ ഫല്‍റ്റിന്റെ ഏരിയായുടെ 20% ല്‍ കൂടുതലാണോ ഈടാക്കുന്നത് എന്ന് ഉറപ്പിക്കുക

Post Your Comments Here ( Click here for malayalam )
Press Esc to close