സ്ത്രീകളുടെ ആരോഗ്യത്തിന് പേരക്ക

സ്ത്രീകളുടെ ആരോഗ്യത്തിന് പേരക്ക

ഗായത്രി
സ്ത്രികളുടെ ആരോഗ്യത്തിന് പേരക്ക് ഏറ്റവും ഉത്തമമാണെന്ന് കണ്ടെത്തല്‍. പേരക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഇരുമ്പ്് എന്നിവ വൈറസ് അണുബാധയില്‍ നിന്നു സംരക്ഷണം നല്‍കുന്നു. പേരക്കയിലെ വിറ്റാമിന്‍ സി ശരീരത്തില്‍ അമിതമായി എത്തുന്ന കാല്‍സ്യം ആഗിരണം ചെയ്യുന്നതിനു സഹായകം. അതിനാല്‍ വൃക്കയില്‍ കല്ലുണ്ടാകുന്നതിനുളള സാധ്യത കുറയുന്നു.
പേരക്കയില്‍ ഏത്തപ്പഴത്തില്‍ ഉളളതിനു തുല്യമായ അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ശരീരത്തിലെ രക്തസമ്മര്‍ദം നിയന്ത്രണവിധേയമാക്കുന്നതിനു സഹായകം. ഉയര്‍ന്ന രക്തസമ്മര്‍ദം കുറക്കുന്നതിനും സഹായകം.
പേരക്കയില്‍ വിറ്റാമിന്‍ എ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമം. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.
പേര്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ യുടെ ആന്റിി ഓക്‌സിഡന്റ് ഗുണം ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പേരക്കയിലെ ഫോളേറ്റുകള്‍ സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്തുന്നു. പേരക്കയിലെ വിറ്റാമിന്‍ ബി9 ഗര്‍ഭിണികളുടെ ആരോഗ്യത്തിനു ഗുണപ്രദം.
ഹോര്‍മോണുകളുടെ ഉത്പാദനം, പ്രവര്‍ത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരക്കയിലെ കോപ്പര്‍ സഹായിക്കുന്നു. അതിനാല്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തങ്ങള്‍ക്കും സഹായകം. പേരക്കയിലെ മാംഗനീസ് ഞരമ്പുകള്‍ക്കും പേശികള്‍ക്കും അയവു നല്‍കുന്നു. സ്ട്രസ് കുറക്കുന്നു. പേരക്കയിലെ വിറ്റാമിന്‍ ബി 3, ബി 6 എന്നിവ തലച്ചോറിലേക്കുളള രക്തസഞ്ചാരം കൂട്ടുന്നു. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close