ജിഎസ്ടി ഇനി റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും

ജിഎസ്ടി ഇനി റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും

അളക ഖാനം
വാഷിംഗ്ടണ്‍: റിയല്‍ എസ്‌റ്റേറ്റ് മേഖലയെയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ട് വരുന്നു. നികുതി പിരിവിന് ഏറ്റവും സാധ്യതയുള്ള മേഖലയാണ് ഇതെന്ന തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് റിയല്‍ എസ്‌റ്റേറ്റിനെയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. വിഷയം നവംബര്‍ 9ന് ഗുവാഹട്ടിയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ശില്‍പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില സംസ്ഥാനങ്ങള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഇത് ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. ഇതിന് ചില സംസ്ഥാനങ്ങള്‍ അനുകൂലമാണ് മറ്റ് ചിലര്‍ അനുകൂലവുമല്ല. അതുകൊണ്ട് തന്നെ ഇതില്‍ ഗൗരവമായ ചര്‍ച്ച നടത്തേണ്ടതുണ്ട്.
ഭൂമിയിടപാടിനെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവന്നാല്‍ അത് ഭൂമിവാങ്ങുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും. കള്ളപ്പണത്തിന്റെ വലിയ തോതിലുള്ള വരവ് തടയാന്‍ സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close