ടോയോട്ട കാറുകളുടെ വിലകുറഞ്ഞു

ടോയോട്ട കാറുകളുടെ വിലകുറഞ്ഞു

 

ന്യൂഡല്‍ഹി: ജി.എസ്.ടിയുടെ ആനുകൂല്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ടൊയോട്ട കാറുകള്‍ക്ക് വിലകുറച്ചു. 13 ശതമാനത്തിന്റെ കുറവാണ് വാഹന വിലയില്‍ ടോയോട്ട വരുത്തിയിരിക്കുന്നത്. ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റക്ക് 98,500 രൂപയുടെ കുറവുണ്ടായി. ഫോര്‍ച്യൂണറിന് 2,17,000 രൂപയാണ് കുറച്ചിരിക്കുന്നത്. കോറോള ആള്‍ട്ടിസിന് ഒരു ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഫോര്‍ഡ് കാറുകളുടെ വിലയും 4.5 ശതമാനം കുറച്ചു. കമ്പനിയുടെ ഫഌഗ്ഷിപ്പ മോഡല്‍ ഫോര്‍ഡ് എന്‍ഡവര്‍ 3 ലക്ഷം രൂപയും ഫിഗോ 28,000 രൂപ, ഹോണ്ട സി.ആര്‍.വി 1.31 ലക്ഷം രൂപ, ഹോണ്ട ബ്രിയോ, അമേസ്, ജാസ് എന്നീ കാറുകളുടെ വില യഥാക്രമം 12,279, 14,825, 10,031 കുറവിലുമാണ് വില്‍ക്കുന്നത്. ഡബഌയു. ആര്‍. വിക്ക് 10,064 രൂപയും കമ്പനി കുറച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close