ജി.എസ്.ടി പ്രളയസെസ് ജനങ്ങള്‍ക്ക് ഭാരമാകില്ല: മന്ത്രി ഐസക്

ജി.എസ്.ടി പ്രളയസെസ് ജനങ്ങള്‍ക്ക് ഭാരമാകില്ല: മന്ത്രി ഐസക്

ഗായത്രി-
കൊച്ചി: ജി.എസ്.ടിയിലെ ഒരു ശതമാനം പ്രളയ സെസ് ജനങ്ങള്‍ക്ക് വലിയ ഭാരമാകില്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. കഴിഞ്ഞ ആറ് മാസമായി ജി.എസ്.ടി നികുതിയില്‍ 25 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. പ്രളയ സെസ് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പിരിക്കുന്നത് പ്രായോഗികമല്ലെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് വലിയ തോതില്‍ നികുതി ചോര്‍ച്ച ഉണ്ടാകുന്നുണ്ട്. ജൂണ്‍ മാസത്തോടെ വാര്‍ഷിക റിട്ടേണ്‍ സംവിധാനം നിലവില്‍ വരുമ്പോള്‍ ഇത് മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കിഫ്ബി ഇതുവരെ 1611 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. സാംസ്‌കാരിക നിലയങ്ങള്‍ക്ക് കിഫ്ബി ഫണ്ട് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഐസക് വ്യക്തമാക്കി.
ആലപ്പുഴ മൊബിലിറ്റി ഹബിന് 400 കോടി വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി 129 കോടി അനുവദിച്ചു. കോളജ് വിദ്യാഭ്യാസ മേഖലക്കും കിഫ്ബി പണം നല്‍കും. എല്‍.പി സ്‌കൂള്‍ ഹൈടെക് പദ്ധതിക്കായി 292 കോടി രൂപ അനുവദിക്കുമെന്ന് ഐസക് വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close