മലയാളത്തിലെ ആദ്യ ത്രി ഡി ഡാന്‍സ് ചിത്രം ഒരുങ്ങുന്നു

മലയാളത്തിലെ ആദ്യ ത്രി ഡി ഡാന്‍സ് ചിത്രം ഒരുങ്ങുന്നു

ഫിദ
മലയാളത്തിലെ ആദ്യത്തെ ത്രി ഡി ഡാന്‍സ് ചിത്രം ഒരുങ്ങുന്നു. ‘ഗ്രേറ്റ് ഡാന്‍സ്’. എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്. നവാഗതരായ റോഷിന്‍ ഷിറോയ്,ഷിബിന്‍ ഷിറോയ് എന്നിവരാണ് തിരക്കഥയും സംവിധാനവും. ഹിപ്പ് ഹൊപ്പ് ‘ ഡാന്‍സിനു പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തില്‍ അമ്പതിലേറെ കുട്ടികളും മലയാളം തമിഴ് സിനിമയിലെ പ്രശസ്ത താരങ്ങളും അഭിനയിക്കുന്നുണ്ട്. ഷിറോയ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറിര്‍ രാജന്‍ ശങ്കര്‍ നിര്‍മ്മിക്കുന്ന ‘ ഗ്രേറ്റ് ഡാന്‍സ്’ എറണാക്കുളം, മൂന്നാര്‍, ഗോവ എന്നിടങ്ങളിലായി ചിത്രീകരിക്കും.
ഛായാഗ്രഹണം, എഡിറ്റിംഗ്ഷിബിന്‍ഷിറോയ്, സംഗീതം ഫോര്‍ മ്യൂസിക്, കലസംവിധാനംബോബന്‍, വസ്ത്രാലങ്കാരം സ്‌റ്റെഫി സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹന്‍ എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു. എ എസ് ദിനേശാണ് വാര്‍ത്താ പ്രചരണം.
ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഹിപ്പ് ഹൊപ്പ്,ബാലറ്റ് പഠിച്ചവര്‍ക്കാണ് മുന്‍ഗണന.
താല്പര്യമുള്ളവര്‍ ഒരു പെര്‍ഫോമന്‍സിന്റെ വീഡിയോയും ബയോഡാറ്റയും greatdancemovie@gmail .com എന്ന ഇ മെയിലില്‍ അയക്കണം

Post Your Comments Here ( Click here for malayalam )
Press Esc to close