
ഫിദ-
തിരു: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കുത്തനെ ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും കൂപ്പുകുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. ഇതോടെ വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 37400 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒറ്റയടിക്ക് 80 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4675 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ആനുപാതികമായി ഇടിഞ്ഞു.