സ്വര്‍ണ വില റെക്കോര്‍ഡ് നിലയിലേക്ക്

സ്വര്‍ണ വില റെക്കോര്‍ഡ് നിലയിലേക്ക്

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: സ്വര്‍ണത്തിന്റെ വില 11 മാസത്തിനിടയിലെ റെക്കോര്‍ഡ് നിലവാരത്തിലേക്ക്. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 31,350 രൂപയാണ് ഇന്നത്തെ വില. ഒരു ദിവസം കൊണ്ട് ഏകദേശം 990 രൂപയാണ് വര്‍ധിച്ചത്. ഡോളറിന്റെ വിനിമയ മൂല്യം 2015ന് ശേഷം ഏറ്റവും താഴ്ന്ന നിലയിലെത്തിയതും, അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള സംഘര്‍ഷവും സ്വര്‍ണത്തിന് കരുത്താകുകയായിരുന്നു.
അമേരിക്കയിലെ തൊഴില്‍ വളര്‍ച്ച കുറയുമെന്ന പ്രഖ്യാപനവും സ്വര്‍ണ വില ഉയരുന്നതിന് കാരണമായി. അന്താരാഷ്ട്ര വിപണിയിലും വില ഉയര്‍ന്ന് തന്നെയാണ്. വെള്ളി വിലയും ഉയരുകയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close