ഫിദ-
തിരു: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ ആഴ്ച രണ്ട് ദിവസംകൊണ്ട് 600 രൂപ ഉയര്‍ന്ന ശേഷമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റമില്ല.