320 രൂപ കൂടി, പവന് 27,800 രൂപ

320 രൂപ കൂടി, പവന് 27,800 രൂപ

ഗായത്രി-
കൊച്ചി: സ്വര്‍ണവില പവന് 320 രൂപകൂടി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 27,800 രൂപയിലെത്തി. 3475 രൂപയാണ് ഗ്രാമിന്റെ വില. ഏതാണ്ട് ഒന്നരമാസത്തിനിടെ 3000 രൂപയുടെ വിലവര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ജൂലായ് രണ്ടിന് 24,920 രൂപയായിരുന്നു പവന്റെ വില. നാലുവര്‍ഷംകൊണ്ട് പവന് 9000 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ വിപണിയില്‍ പ്രകടമായതാണ് ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാക്കാനിടയാക്കിയത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആഗോളതലത്തില്‍ സ്വര്‍ണത്തെ നിക്ഷേപകര്‍ വരവേറ്റതും വിലവര്‍ധിക്കുന്നതിനിടയാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close