ഫിദ-
തിരു: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ വില ഇന്ന് 37,480 രൂപയാണ്.
600 രൂപയാണ് ഒരു പവന് സ്വര്‍ണത്തിനു ഇന്ന് കുറഞ്ഞത്. ഇന്നലെ ഒരു പവന് സ്വര്‍ണത്തിനു 400 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 75 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപയുടെ ഇടിവുണ്ടായിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,685 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 60 രൂപയാണ് കുറഞ്ഞത്. ഇന്നലെ 45 രൂപ കുറഞ്ഞിരുന്നു. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,870 രൂപയാണ്.